India

പൂണെയില്‍ വന്‍ വിഷമദ്യ ദുരന്തം; 15 പേര്‍ മരിച്ചു

Posted on

മഹാരാഷ്ട്രയിലെ പൂണെയില്‍ വന്‍ വിഷമദ്യ ദുരന്തം. 15 പേര്‍ മരിച്ചു. നിരവധി പേര്‍ ചികിത്സയില്‍. വിഷമദ്യം നിര്‍മ്മിച്ച ആളെ പൊലീസ് പിടികൂടി. 30നും 60നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. മെഥനോള്‍ ചേര്‍ത്ത മദ്യമാണ് ഇവര്‍ കഴിച്ചത്.

യോഗേഷ് വാങ്കടെ എന്നയാളാണ് മേഖലയില്‍ വ്യാജമദ്യം വിതരണം ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ എക്‌സൈസ് പിടികൂടി. ആകെ എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. യോഗേഷ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.

രക്ത സാമ്പിളുകളും മദ്യത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പുനല്‍കി. മുന്നറിയിപ്പുകള്‍ അവഗണിച്ചത് പൊലീസിന്റെ വീഴ്ചയാണെന്ന് പൂനെ സിറ്റി പൊലീസ് കമ്മീഷനറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എന്‍സിപി ശരദ് പവാര്‍ നേതാവ് രോഹിത് പവാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version