Crime

13 കാരിയായ നവവധു ആത്മഹത്യ ചെയ്ത നിലയിൽ

Posted on

ഉത്തർപ്രദേശിൽ നവവധു ആത്മഹത്യ ചെയ്തു. 13കാരിയാണ് വിഷം ക‍ഴിച്ച് ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലാണ് സംഭവം.

മരണത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ തിരിച്ചറിയൽ രേഖകള്‍ പ്രദേശവാസികള്‍ പരിശോധിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് 13 വയസാണെന്ന് തിരിച്ചറിഞ്ഞത്. ഭർത്താവിനൊപ്പം പെണ്‍കുട്ടി തൻ്റെ സ്വന്തം വീട്ടലേക്ക് എത്തിയതിന് പിന്നാലെയാണ് മരിച്ചത്.

വിഷം ക‍ഴിച്ചതിന് പിന്നാലെ അമ്മയുടെ അടുത്തേക്ക് ഓടിയെത്തുകയും മരുന്ന് ക‍ഴിച്ചെന്ന് പറയുകയുമായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വേഗം എത്തിക്കുകയും പിന്നാലെ ത്സാൻസി മെഡിക്കൽ കോളേജിലേക്ക് പെണ്‍കുട്ടിയെ മാറ്റുകയുമായിരുന്നു. ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version