Kerala
കടയില്‍ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീണു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
തിരുവനന്തപുരം: കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറുപുഴ കിഴക്കുംകര സ്വദേശി ഷിബിന (38) ആണ് മരിച്ചത്.
ആനാട് ജക്ഷന് സമീപം വളം ഡിപ്പോ നടത്തുകയായിരുന്നു ഷിബിന. കടയില്‍ ഉയരത്തില്‍ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.