Kerala

പറവൂരിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

Posted on

കൊച്ചി: പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിൽ ആണ് ദമ്പതികളായ സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവർ ആണ് സുരേന്ദ്രൻ. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ് 22ൽ എൽഡിഫ് സ്ഥാനാർഥി ആയിരുന്നു സജിത.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. സുരേന്ദ്രനും സജിതയ്ക്കും പറവൂരിൽ രണ്ടു വീടുകളുണ്ടായിരുന്നു. ഇതിൽ അടച്ചിട്ട വീട്ടിൽ വച്ചാണ് ഇവർ ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് വീട് വൃത്തിയാക്കാനായി രണ്ടുപേരും അവിടെ എത്തിയിരുന്നു. രാത്രിയും ഇരുവരെയും ആ വീട്ടിൽ വച്ചു നാട്ടുകാർ കണ്ടിരുന്നു.

രാവിലെ ബൈക്ക് കണ്ടതിനെ തുടർന്ന് നാട്ടുകാരെത്തി വീട് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു വീടുകൾ ഉണ്ടെങ്കിലും രണ്ടും ബാങ്കിൽ പണയത്തിലായിരുന്നു എന്നാണ് വിവരം. ഇവർക്ക് പ്ലസ്‌വണിന് പഠിക്കുന്ന മകളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version