Kerala

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

Posted on

കൊച്ചി: എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് മൃതദേഹം അമൃത എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വൈറ്റില ഫ്‌ളൈഓവറിന് സമീപം മൃതദേഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയിൽവേയിലും തുടർന്ന് പൊലീസിലും വിവരമറിയിച്ചു. ആത്മഹത്യാ സൂചനയും കൊലപാതക സൂചനയും പൊലീസ് തള്ളിയിട്ടില്ല. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version