Kerala

കായംകുളത്ത് 42കാരി പാമ്പുകടിയേറ്റ് മരിച്ചു

Posted on

ആലപ്പുഴ: കായംകുളത്ത് 42കാരി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പില്‍ സെലീനയാണ് മരിച്ചത്.

കൊറ്റുകുളങ്ങരയിൽ വെച്ചാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബന്ധുവിന്റെ വിവാഹ സൽക്കാരത്തിന് പങ്കെടുക്കാൻ പോയതായിരുന്നു സെലീന. ആളൊഴിഞ്ഞ പറമ്പിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നു. സൽക്കാരത്തിൽ പങ്കെടുത്ത ശേഷം വാഹനമെടുക്കാൻ പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version