Kerala

വെടിക്കെട്ട് അപകടത്തിൽപ്പെട്ട ഗിരിയുടെ അമ്മ അന്തരിച്ചു

Posted on

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ കോട്ടപ്പുറം സ്വദേശി ഗിരിയുടെ മാതാവ് അന്തരിച്ചു.

​ പരേതനായ മോഹനന്റെ ഭാര്യ പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി (74) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തും. ഗിരിയുടെ മൃതദേഹം ഇതുവരെ വിട്ടു കിട്ടിയില്ല.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഗൗരി. കഴിഞ്ഞ ദിവസം മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടത്തില്‍ ഗിരിയെ കാണാതായിരുന്നു. തിരുവമ്പാടി പൂരം സെലിബ്രേഷന്‍ കമ്മിറ്റിയംഗമായ ഗിരി കോട്ടപ്പുറം ശിവക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ടാണ്. പൂരത്തിന്റെ ഉത്സാഹിയായ ഗിരി വെടിക്കെട്ട്പുരയില്‍ സ്ഥിരം സന്ദര്‍ശനം നടത്തുന്നയാളാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version