Kerala
ബിടെക് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
റായ്ഗഡ്: പഠനസമ്മർദ്ദത്തെത്തുടർന്ന് മാതാപിതാക്കൾക്ക് നൊമ്പരപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് എൻജിനീയറിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ചത്തീസ്ഗഢിലെ റായ്ഗഡിലുള്ള സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി പ്രിൻസി കുമാരിയെ (20) ആണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിനിയാണ് പ്രിൻസി.
ശനിയാഴ്ച രാത്രി എട്ടരയോടെ വീട്ടുകാർ പ്രിൻസിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ആവർത്തിച്ച് വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ഹോസ്റ്റൽ വാർഡനെ വിവരമറിയിച്ചു. വാർഡൻ മുറിയിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് പ്രിൻസിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസെത്തി വാതിൽ പൊളിച്ച് അകത്തുകയറിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.