Kerala
മദ്യക്കുപ്പിയുമായി സ്കൂളില്‍ എത്തി, അധ്യാപകര്‍ വീട്ടിലറിയിച്ചു; പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍
പത്തനംതിട്ട: തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്എസ് സ്കൂള്‍ വിദ്യാര്‍ത്ഥി ആരോമലാണ് മരിച്ചത്. സ്കൂള്‍ വാര്‍ഷിക ദിനമായ ഇന്ന് മദ്യക്കുപ്പിയുമായി എത്തിയ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ പിടികൂടിയിരുന്നു.
തുടര്‍ന്ന് രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. കോയിപ്രം പൊലീസ് കേസ് എടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.