India

മേലുദ്യോഗസ്ഥന്റെ പീഡനം; വിരമിക്കാൻ 10 ദിവസം ബാക്കി നിൽക്കെ സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി

Posted on

തുമഗുരു: കർണാടകയിലെ തുമഗുരു ജില്ലയിൽ മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി.

വിരമിക്കാൻ പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ പാവഗഡ സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടർ മല്ലികാർജുൻ ആണ് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ചത്. തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ജില്ലാ ഡയറക്ടർ കൃഷ്ണപ്പയ്ക്കാണെന്ന് പറയുന്ന വീഡിയോ മരിക്കുന്നതിന് മുമ്പ് മല്ലികാർജുൻ സഹപ്രവർത്തകർക്ക് അയച്ചിരുന്നു.

തന്നെ നിരന്തരമായി ഉപദ്രവിച്ചിരുന്ന കൃഷ്ണപ്പയ്ക്ക് നിയമവും ദൈവവും അർഹമായ ശിക്ഷ നൽകുമെന്നും വീഡിയോയിൽ മല്ലികാർജുൻ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version