Kerala

ഇടുക്കിയിൽ പുഴയിൽ കുളിക്കാനിറങ്ങി; 40 വയസുകാരന് ദാരുണാന്ത്യം

Posted on

ഇടുക്കി: എല്ലക്കല്‍ പാലത്തിന് സമീപം മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയ 40 -കാരൻ മുങ്ങി മരിച്ചു. മുരിക്കാശ്ശേരി പതിനാറാംകണ്ടം സ്വദേശി സജി എന്നയാളാണ് മരിച്ചത്.

സേനാപതി പഞ്ചായത്തിലെ മുക്കുടി എസ്റ്റേറ്റിലെ തൊഴിലാളിയാണ് സജി. പണി കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. പുഴയില്‍ വെള്ളം കുറവായിരുന്നെങ്കിലും കയത്തില്‍ മുങ്ങി താഴുകയായിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version