Kerala
പാലക്കാട് യുവാവ് ട്രെയിൻ്റെ മുന്നിൽ വീണു; ഗുരുതര പരിക്ക്
പാലക്കാട്: പാലക്കാട് യുവാവ് ട്രെയിൻ്റെ മുന്നിൽ വീണു. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് യുവാവ് ട്രെയിൻ്റെ മുന്നിൽ വീണത്. വെസ്റ്റ് ബംഗാൾ കത്വ സ്വദേശി ഷാബിർ ഷെഖിനാണ് (35) പരിക്കേറ്റത്.
സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമില്‍ വെച്ച് യുവാവ് ട്രെയിനിന് മുന്നിൽ വീഴുകയായിരുന്നു. വീഴ്ചയിൽ യുവാവിന്റെ രണ്ടു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.