Kerala

ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി

Posted on

കണ്ണൂര്‍: ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി. പാനൂര്‍ വളളങ്ങാട് സ്വദേശി ആദിത്യ അനില്‍കുമാറാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്.

പിന്നീട് ചികിത്സയില്‍ കഴിയവെയാണ് ഇന്ന് മരണം സംഭവിച്ചത്. ആദിത്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനമേറ്റിരുന്നുവെന്നും കുടുംബം ആരോപിച്ചു. ആദിത്യയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.

ഞായറാഴ്ച്ച ജീവനൊടുക്കാന്‍ ശ്രമിച്ച ആദിത്യയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ എട്ടിന് തലശേരിയില്‍വെച്ച് ആദിത്യയുടെ ആണ്‍സുഹൃത്ത് മനേക്കര സ്വദേശിയായ യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. ഇക്കാര്യം ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു.

ആൺസുഹൃത്ത് മർദ്ദിച്ചത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതാണ് ആത്മഹത്യാശ്രമം നടത്താന്‍ കാരണം എന്നും ആദിത്യ ചികിത്സയിലിരിക്കെ അമ്മയോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version