Kerala
അരുണാചലിൽ ഐസ് മൂടിയ തടാകത്തിലൂടെ നടക്കവെ അപകടം; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം
തവാങ്: അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി സംഘത്തിലെ ഒരാള്‍ അപകടത്തില്‍ പെട്ട് മരിച്ചു. കൊല്ലം സ്വദേശിയായ ബിനുവാണ് മരിച്ചത്.
ഐസ് മൂടിയ തടാകത്തിലൂടെ നടക്കവെ അപകടത്തില്‍ പെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശി മാധവ് മധുവിനെ കാണാതായി. അഞ്ചുപേരെ രക്ഷപ്പെടുത്തി. തവാങിലെ സേല പാസിനോട് ചേര്‍ന്നാണ് അപകടം ഉണ്ടായത്.