India

ഒഡീഷയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; 10 രോഗികള്‍ വെന്തുമരിച്ചു

Posted on

ഭുവനേശ്വര്‍: ഒഡീഷയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീപിടിച്ച് 10 രോഗികള്‍ വെന്തുമരിച്ചു. ഒഡീഷ കടകിലെ എസ്‌സിബി മെഡിക്കല്‍ കോളേജിലെ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 11 ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രോഗികളെ രക്ഷിക്കുന്നതിനിടയിലാണ് ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റതെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയിലാണ് തീപിടിത്തമുണ്ടായത്.

ഉടന്‍ തന്നെ നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പത്ത് രോഗികളെ രക്ഷിക്കാന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version