India
കുവൈത്ത് വിഷമദ്യ ദുരന്തം: മരണസംഖ്യ 13 ആയി; 40 ഇന്ത്യക്കാർ ചികിത്സയിൽ
കുവൈത്തിൽ ഞായറാഴ്ച മുതൽ വിഷ മദ്യം കഴിച്ചതിനെ തുടർന്ന് ഇതുവരെ 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
വിഷബാധയേറ്റ് 40 ഇന്ത്യക്കാർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ വ്യക്തമാക്കി. മരണമടഞ്ഞവരിൽ മുഴുവൻ പേരും ഏഷ്യക്കാരാണ്.
രാജ്യത്തുടനീളമുള്ള സുരക്ഷാ ഏജൻസികളുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച്, ആശുപത്രികളും കുവൈത്ത് വിഷ നിയന്ത്രണകേന്ദ്രവും അപകടത്തിൽ അടിയന്തരവും നിരന്തരവുമായ ഏകോപനം നടത്തി വരികയാണ്.