Kerala
ടൈൽസ് ജോലിക്കിടെ മെഷീൻ നിയന്ത്രണം വിട്ട് പരുക്കേറ്റ തൊഴിലാളി മരിച്ചു
കോഴിക്കോട് ടൈൽസ് ജോലിക്കിടെ മെഷീൻ നിയന്ത്രണം വിട്ട് പരുക്കേറ്റ തൊഴിലാളി മരിച്ചു.
കോരങ്ങാട് സ്വദേശി രാജൻ ( 52 ) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ രാജന് ഇരുകാലിനും ഗുരുതരമായി പരുക്കേറ്റു.
ഉടൻ തന്നെ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.