India

വ്യോമസേന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Posted on

റായ്പൂർ: ഛത്തീസ്ഗഡ് റായ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കമാൻഡർ വിപുല്‍ യാദവ് ( 39) ആണ് മരിച്ചത്. ഭീകരവിരുദ്ധ ഓപ്പറേഷൻ സ്ക്വാഡിലെ പ്രധാനിയായിരുന്നു വിപുൽ.

വീട്ടിലാണ് വിപുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ദമ്പതികൾക്കിടയിൽ ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും വ്യക്തിപരമായ പ്രശ്നങ്ങളാകാം ജീവനൊടുക്കിയതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version