Kerala
വിഷം ഉള്ളില്‍ച്ചെന്ന് യുവാവ് മരിച്ച സംഭവം; പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍
കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവാവ് അന്‍സില്‍ (38) സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.
പിന്നാലെയാണ് യുവതിയെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.