Kerala
കോതമംഗലത്ത് യുവതി വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ആത്മഹത്യക്കുറിപ്പ് പുറത്ത്
കോതമംഗലത്ത് 23കാരി സോനയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യക്കുറിപ്പ് പുറത്ത്.
ആണ്‍സുഹൃത്ത് റമീസ് തന്നെ വഞ്ചിച്ചതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചതായും തന്റെ മരണത്തിനുത്തരവാദി ഇവരെല്ലാമാണെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.സംഭവത്തില്‍ ആരോപണവിധേയനായ റമീസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
മൂവാറ്റുപുഴ ടി ടി ഐയിലെ വിദ്യാര്‍ഥിനിയായിരുന്ന സോനയെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കോതമംഗലത്തെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ജോലിക്കുപോയ അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു സോനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യാക്കുറിപ്പും വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.സോനയുടെ സഹപാഠിയായിരുന്ന ആണ്‍സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ആത്മഹത്യാക്കുറിപ്പിലുണ്ട്.മതം മാറാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് പ്രധാന ആരോപണം