India

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണം; കാണാതായ മൂന്ന് ഇന്ത്യൻ നാവിക‌രും കൊല്ലപ്പെട്ടു

Posted on

ഒമാന്‍ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവിക‌രും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഹുർമുസ് കടലിടുക്കിന് സമീപത്താണ് വാണിജ്യ കപ്പലിന് നേരെ യു.എസ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ നാവികരെ കാണാതായതായി റിപ്പോർട്ട് വന്നിരുന്നു. പിന്നാലെയാണ് മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.

‘എം.ടി സെറ്റെബെല്ലോ’ കപ്പലാണ് ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നുമാണ് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ഇതിനിടെയാണ് കൊല്ലപ്പെട്ടതായുള്ള വാർത്ത പുറത്തുവന്നത്. നിലവിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version