India
ദളിതർ മുടിവെട്ടാനെത്തി; കർണാടകയിലെ ഗ്രാമത്തിൽ മുഴുവൻ ബാർബർഷോപ്പുകളും അടച്ചു
ബെംഗളൂരു: കർണാടകയിലെ ഗ്രാമത്തിലെ ബാർബർഷോപ്പുകളിൽ ദളിതരോട് വിവേചനം. കൊപ്പാളി ഗ്രാമത്തിലാണ് സംഭവം. ദളിതർ മുടിവെട്ടാനെത്തിയതോടെ ഗ്രാമത്തിലെ ബാർബർഷോപ്പുകൾ അടച്ചിടുകയായിരുന്നു
വിവരം പുറത്തറിഞ്ഞതോടെ ബാർബർഷോപ്പുകൾക്ക് മുന്നറിയിപ്പുമായി പൊലീസ് സ്ഥലത്തെത്തി. ഇത്തരത്തിൽ വിവേചനം കാണിച്ചാൽ തക്കതായ ശിക്ഷ ലഭിക്കുമെന്ന് ബാർബർഷോപ്പുടമകൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.
എന്നാൽ കടയുടമകൾ വീണ്ടും പഴയപടി തന്നെ ആവർത്തിക്കുകയായിരുന്നു. തുടർന്ന് കടകളിൽ പതിവായി എത്തിയിരുന്നവരുടെ മുടി അവരുടെ വീടുകളിലെത്തി മുറിച്ച് നൽകുകയുമായിരുന്നു.