India
പ്രായപരിധിയില്‍ ഇളവ്, ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും
ഛണ്ഡീഗഡ്: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. രാജക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ അറിയിച്ചു.
75 വയസ്സ് പൂര്‍ത്തിയാക്കിയ മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വിരമിക്കും. ഇന്ന് ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും ഡോ. കെ നാരായണ വ്യക്തമാക്കി.
പ്രായപരിധി മുന്‍നിര്‍ത്തി ഡോ. കെ നാരായണ, പല്ലഭ് സെന്‍ ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവരെ ഒഴിവാക്കും. ദേശീയ എക്സിക്യൂട്ടീവില്‍ പ്രായപരിധിയെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. 75 വയസ്സ് കഴിഞ്ഞ എല്ലാവരും വിരമിക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജ വികാരധീനനാകുകയായിരുന്നു.