Kerala
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയുടെ ദൃശ്യങ്ങള്‍ പുറത്ത് .
ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലൊണ് റെയ്ഡ് നടത്തിയത്.
ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന്‍ ഇടനിലക്കാരനായെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം നീക്കം നടത്താനിരിക്കുകയാണ്.