Kottayam

പൊൻകുന്നത്ത് യുവദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Posted on

കോട്ടയം: യുവദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമാണ് സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം നിലയിലുള്ള വാടക വീട്ടിലെ മുറിയിൽ രക്തത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

രാത്രിയിൽ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോൾ ഫോണിൽ ലഭിക്കാതായെന്നും ആണ് പരിസരവാസികൾ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടര വയസ്സുള്ള മകനും ഇവർക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. ഉറക്കം ഉണർന്ന് കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥർ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version