Kerala
നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച കേസ്; പിതാവും രണ്ടാനമ്മയും പിടിയില്‍
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പിതാവും രണ്ടാനമ്മയുമാണ് പിടിലായത്.
രണ്ടാനമ്മ ഷെബീനയെ കൊല്ലക്ക് നിന്നും പിതാവ് അന്‍സറിനെ പത്തനംതിട്ടയില്‍ നിന്നുമാണ് പിടികൂടിയത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
നാലാം ക്ലാസുകാരി നേരിട്ട ക്രൂരത, പുറത്തുവിട്ടതിന് പിന്നാലെയാണ് ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. നേരത്തെ സിഡബ്ല്യുസിയും കേസില്‍ ഇടപെട്ടിരുന്നു. കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു.