Kerala

വാഹനത്തിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

Posted on

തിരുവനന്തപുരം: കഴക്കൂട്ടം പേരൂരിൽ വാഹനത്തിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവാണ് മരിച്ചത്. കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി വാഹനത്തിന്‍റെ ഗ്ലാസ് തകർത്ത് മൃതദേഹം പുറത്തെടുത്തു.

കഴിഞ്ഞ ദിവസവും സമാനമായ കാർ മൈതാനത്തിന്‍റെ പരിസരത്ത് നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞു. രാജീവുമായി കുട്ടികൾ സംസാരിച്ചിരുന്നെന്നും കുട്ടികൾ മൊഴിനൽകി.

പിറ്റേന്നും അതേസ്ഥലത്ത് അസ്വാഭാവികമായി കാർ കാണാനിടയായതോടെയാണ് കുട്ടികൾ മൃതദേഹം കണ്ടെത്തുന്നത്. മരണകാരണമെന്തെന്ന് വ്യക്തമല്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version