Kerala

മകന് കഞ്ചാവും മദ്യവും നൽകുന്ന സുഹൃത്തിനെ അച്ഛൻ കുത്തി; അറസ്റ്റ്

Posted on

തിരുവനന്തപുരം: മകന്റെ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കരിക്കകം പുതുവൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (64) ആണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. മകനു പതിവായി കഞ്ചാവും മദ്യവും നൽകിയതിനാണ് ആക്രമിച്ചത്.

ശനിയാഴ്ച വൈകീട്ടാണ് ആക്രമണം. കരിക്കകം റെയിൽവേ പാലത്തിന സമീപത്തു വച്ചാണ് സതീഷ് കുമാർ മകന്റെ സുഹൃത്തായ കടകംപള്ളി ടൈറ്റാനിയം ജെയിൻ നിവാസിൽ വിജിൻ വിക്ടറിനെ ആക്രമിച്ചത്.

ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version