Crime
പൂക്കടയിലെ തർക്കം കയ്യാങ്കളിയായി; തിരുവനന്തപുരത്ത് തമിഴ്നാട് സ്വദേശിയെ കുത്തി പരിക്കേൽപ്പിച്ചു
നെടുമങ്ങാട് പൂ കച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ കുത്തി പരിക്കേല്‍പ്പിച്ചു. നെടുമങ്ങാട് -കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രാജന്റെ കടയിലാണ് സംഭവം.
തെങ്കാശി ആലംകുളം സ്വദേശി 36 വയസുള്ള അനീസ് കുമാറിനാണ് കുത്തേറ്റത്. പിച്ചി – മുല്ല പൂവ് നൽകിയതുമായി ബന്ധപ്പെട്ട കാശ് വാങ്ങിക്കുന്നതിനിടയിൽ തർക്കം ഉണ്ടായി.
തുടർന്ന് കടയിലെ ജീവനക്കാരനായ കുമാർ എന്ന് വിളിക്കുന്ന കട്ടപ്പ കുമാർ അനീസ് കുമാറിനെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു.
ഉടമയായ രാജനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. കട്ടപ്പ കുമാർ ഒളിവിൽ ആണ്.