India
ഭർത്താവുമായി വഴക്കിട്ടു; രണ്ട് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി യുവതി
അലിഗഢ്: ഉത്തര്‍പ്രദേശില്‍ ഭർത്താവുമായി വഴക്കിട്ട് രണ്ട് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്.
ചാടുന്നതിൻ്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം അറിയുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭര്‍ത്താവിൻ്റെ കുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.
ആറ് വർഷം മുൻപാണ് അർച്ചനയും സോനുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. നാല്, രണ്ട് വയസ്സുള്ള കുട്ടികളും ഇവർക്കുണ്ട്. അർച്ചനയുടെ വിവാഹത്തിനായി 10 ലക്ഷം രൂപയോളം ചെലവഴിച്ചെങ്കിലും ഭർതൃവീട്ടുകാർക്ക് സ്ത്രീധനത്തിന്റെ പേരിൽ അതൃപ്തിയുണ്ടായിരുന്നെന്ന് യുവതിയുടെ കുടുംബം പറഞ്ഞു.
5 ലക്ഷം രൂപയും റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളും വേണമെന്ന് അവർ വീണ്ടും ആവശ്യപ്പെട്ടു. ഈ സ്ത്രീധനത്തിന്റെ പേരിൽ അർച്ചനയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു.