India

വിവാഹ വേദിയിലേക്ക് പോകവേ വരന്‍ വെടിയേറ്റു മരിച്ചു

Posted on

ഉത്തര്‍പ്രദേശില്‍ വിവാഹ വേദിയിലേക്ക് പോകവേ വരന്‍ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ജൗന്‍പുര്‍ ജില്ലയിലെ സരായി ഖ്വാജ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗദര്‍ ഗ്രാമനിവാസി ആസാദ് ബിന്ദ് (27) ആണ് മരിച്ചത്. ഖേതസരായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിബിപുര്‍ ഗ്രാമത്തിലാണ് സംഭവം.

തന്റെ വിവാഹ വേദിയിലേക്ക് പോകവേ ബൈക്കിലെത്തിയ മുഖംമൂടിധാരികളായ ആക്രമികള്‍ യുവാവിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. വരന്റെ വാഹനത്തെ റോഡില്‍ തടഞ്ഞുനിര്‍ത്തിയ ആക്രമികള്‍ ഒന്നിലധികം തവണ വെടിയുതിര്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വരനെ ബന്ധുക്കള്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version