Kerala
ബാറില്‍ വെടിവെപ്പ്; നാല്‌പേര്‍ കൊല്ലപ്പെട്ടു, പ്രതി ഒളിവില്‍
മൊണ്ടാനയിലെ അനക്കോണ്ട താഴ് വരയിലുള്ള ഒരു ബാറില്‍ വെടിവെപ്പ്. നാല് പേര്‍ കൊല്ലപ്പെട്ടു. ബാര്‍ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.
എആര്‍ 15 റൈഫിളുമായെത്തിയ മൈക്കള്‍ പോള്‍ ബ്രൗണ്‍ എന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
പ്രതി ബാറിനടുത്തായി താമസിച്ചിരുന്നയാളാണ്.ഇയാള്‍ ഒളിവിലാണ്. മരിച്ച നാലു പേരും പ്രതിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ബ്രൗണിനെ പിടികൂടാനായി പ്രദേശത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.