Kerala
കഴക്കൂട്ടത്തെ നാല് വയസുകാരന്റെ കൊലപാതകം: അമ്മയുടെ സുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തി, അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: കഴക്കൂട്ടത്തെ നാല് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മയുടെ സുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി തന്‍ബീര്‍ ആലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തന്‍ബീറിനെ പിടികൂടിയത്.
കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. അമ്മയുമായുള്ള തര്‍ക്കം കൊലയില്‍ കലാശിച്ചെന്നും പൊലീസ് അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.