Crime

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മ​ക​ളെ കൊ​ന്നു, പി​താ​വും സ​ഹാ​യി​യും അ​റ​സ്റ്റി​ൽ

Posted on

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് മ​ക്ക​ളി​ൽ ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി പി​താ​വ്.

ന​ന്ദേ​ഡ് ജി​ല്ല​യി​ലെ മു​ഖേ​ദ് താ​ലൂ​ക്കി​ലെ കെ​രൂ​ർ ഗ്രാ​മ​വാ​സി​യാ​യ പാ​ണ്ഡു​രം​ഗ് കോ​ണ്ട്മം​ഗ​ലെ​യാ​ണ്, ആ​റു വ​യ​സു​ള്ള മ​ക​ളെ കൊ​ന്ന​ത്.സം​ഭ​വ​ത്തി​ൽ പാ​ണ്ഡു​രം​ഗ് (28), ഗ്രാ​മ സ​ർ​പ​ഞ്ച് ഗ​ണേ​ഷ് രാ​മ​ച​ന്ദ്ര ഷി​ൻ​ഡെ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി നി​സാ​മാ​ബാ​ദ് പോ​ലീ​സ് അ​റി​യി​ച്ചു.

യെ​ദ​പ്പ​ള്ളി​യി​ലെ നി​സാം സാ​ഗ​ർ ക​നാ​ലി​ൽ നി​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് നി​സാ​മാ​ബാ​ദ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​സാ​യ് ചൈ​ത​ന്യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ൽ മ​രി​ച്ച​ത് മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡ് ജി​ല്ല​യി​ലെ കെ​രൂ​ർ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന പ്രാ​ചി (ആ​റ്) ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version