Crime
സ്വന്തം സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ശരീരത്ത് സിഗരറ്റ്കൊണ്ട് പൊള്ളിച്ച് സഹോദരന്; നടുക്കുന്ന ക്രൂരത
ഗുജറാത്തില്‍ സ്വന്തം സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ശരീരത്ത് സിഗരറ്റ്കൊണ്ട് പൊള്ളിച്ച് സഹോദരന്.
ഭാവ്നഗര്‍ ജില്ലയിലെ തലജ പട്ടണത്തിനടുത്തുള്ള ഗ്രാമത്തിലെ വീട്ടില്‍ വെച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ രണ്ടുതവണയാണ് ഇയാള്‍ സഹോദരിയെ പീഡിപ്പിച്ചത്.
കത്തിമുനയില്‍ നിര്‍ത്തി 22 വയസ്സുള്ള തന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ 29 വയസ്സുള്ള വിവാഹിതനായ സഹോദരനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി, അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്കായുള്ള ഹെല്‍പ്പ് ലൈന്‍ നമ്പരായ 181 ല്‍ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ സഹോദരന് കത്തിമുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വലത് തുടയില്‍ ബീഡി കൊണ്ട് പൊള്ളിച്ചു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.
പെണ്‍കുട്ടി, സഹോദരനും അവരുടെ മാതാപിതാക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ഭാര്യ, മാതാപിതാക്കളെ കാണാന്‍ പോയ സമയത്തായിരുന്നു പ്രതി ആദ്യം കുറ്റകൃത്യം നടത്തിയത്. ഭാര്യ ജോലിക്കായി വീട്ടില്‍ നിന്ന് പുറത്തുപോയപ്പോഴാണ് രണ്ടാമത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.