Crime
നാലുവര്‍ഷത്തെ പ്രണയം; മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി യുവാവ്
ലക്‌നൗ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യുവതിയെ കൊലപ്പെടുത്തി കാമുകനായ യുവാവ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. വിനയ് രജ്പുത് എന്നയാളാണ് കാമുകിയായ മിന്‍സിയെ കൊലപ്പെടുത്തിയത്. യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് യുവാവിനെ അതിക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ജനുവരി 23-ന് വീട്ടില്‍ നിന്ന് ഷോപ്പിംഗിന് പോവുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയെ ഏറെ വൈകിയും കാണാതായതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അതിനിടെ പാര്‍വ്വതി വിഹാറില്‍ നിന്നും യുവതിയുടെ തലയില്ലാത്ത ഉടല്‍ കണ്ടെത്തി. ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മിന്‍സിയുടെ സ്‌കൂട്ടറില്‍ വിനയ് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതോടെയാണ് അന്വേഷണസംഘം വിനയ് രജ്പുതിനെ അറസ്റ്റ് ചെയ്തത്.