India
മുന്‍ കാമുകന് വിവാഹം കഴിച്ചതില്‍ പക; ഭാര്യയ്ക്ക് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ചു; യുവതി അറസ്റ്റില്‍
അമരാവതി: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ എച്ച്ഐവി അടങ്ങിയ രക്തം വനിത ഡോക്ടര്‍ക്ക് കുത്തിവെച്ച സംഭവത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. വനിത ഡോക്ടറുടെ ഭര്‍ത്താവ് ഈ രണ്ടു സ്ത്രീകളില്‍ ഒരാളുടെ മുന്‍കാമുകനായിരുന്നു. മുന്‍ കാമുകന് വിവാഹിതനായതിനു പിന്നാലെയുണ്ടായ പകയാണ് ഭാര്യയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍ കാമുകനും ഡോക്ടറാണ്.
സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറയ്ക്കാണ് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവച്ചത്. ജനുവരി 10നാണ് കര്‍ണൂല്‍ ത്രീ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. ബി ബോയ വസുന്ധര (34), കോങ്ക ജ്യോതി (40) അടക്കം നാലുപേരാണ് അറസ്റ്റിലായത്. കോങ്ക സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്.