Kerala
പാമ്പാടിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
കോട്ടയം: പാമ്പാടി അങ്ങാടി വയലില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂര്‍ അങ്ങാടി വയല്‍ മാടവന വീട്ടില്‍ ബിന്ദുവിനെയാണ് ഭര്‍ത്താവ് സുധാകരന്‍ വെട്ടിക്കൊന്നത്.
ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത് വീടിനുള്ളില്‍. സുധാകരകനെയും ഇതേ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നില്‍ കുടുംബവഴക്കെന്നാണ് പ്രാഥമിക നിഗമനം.