Crime
മദ്യലഹരിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍
തൊടുപുഴ: മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടുക്കി മേരികുളത്താണ് സംഭവം. നാല്‍പ്പതുകാരനായ പുളിക്കമണ്ഡപത്തില്‍ റോബിന് ആണ് മരിച്ചത്. പ്രതി ഡോര്‍ലാന്‍ഡ് സ്വദേശി ഇടത്തിപ്പറമ്പില്‍ സോജനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
സോജന് കല്ലുകൊണ്ട് റോബിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. ക്രിസ്മസ് ദിവസം മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു