Crime
ഗർഭിണിയായ ഭാര്യയെ കൊന്ന് ശരീരം വെട്ടിനുറുക്കി; നദിയിൽ ഉപേക്ഷിക്കാൻ പോകവേ ഭർത്താവ് പൊലീസ് പിടിയിൽ
ഭാര്യയുടെ വെട്ടിനുറുക്കിയ ശരീരഭാഗങ്ങൾ ഉപേക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. വികാരാബാദ് ജില്ലയിലെ കാമറെഡ്ഡിഗുഡ സ്വദേശിനിയായ സ്വാതിയാണ് കൊല്ലപ്പെട്ടത്. ഇവർ അഞ്ച് മാസം ഗർഭിണിയായിരുന്നു.
സംഭവത്തിൽ ഭർത്താവ് സമാല മഹേന്ദർ റെഡ്ഡിയെ (27) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിടിക്കപ്പെടുമ്പോൾ തന്നെ അയാൾ തലയും കൈകളും കാലുകളും മൂസി നദിയിൽ വലിച്ചെറിഞ്ഞിരുന്നു.
ഹൈദരാബാദിലെ മെഡിപ്പള്ളിയുടെ പ്രാന്തപ്രദേശമായ ബാലാജി ഹിൽസിലാണ് കൊലപാതകം നടന്നത്. സ്വാതിയും മഹേന്ദറും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. വിവാഹശേഷം ഇവർ ഹൈദരാബാദിലെ മേഡിപ്പള്ളിക്ക് സമീപമുള്ള ബാലാജി ഹിൽസിലേക്ക് താമസം മാറി. ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തിന്റെ ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പ്രതി പിടിയിലായത്.