Kerala
ബന്ധുവിന്റെ വെടിയേറ്റ് യുവാവ് ആശുപത്രിയിൽ
തിരുവനന്തപുരം: ഉന്നാംപാറയിൽ ബന്ധുവിന്റെ വെടിയേറ്റ് യുവാവ് ആശുപത്രിയിൽ. രഞ്ജിത്തിനാണ് എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് പരിക്കു പറ്റിയത്. ഇയാളുടെ ബന്ധു സജീവാണ് വെടിവച്ചത്.
ഫോൺ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ല. രഞ്ജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.