Crime
സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വടികൊണ്ട് തലയ്ക്കടിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
ചാലക്കുടിയിൽ സെൻ്റ് ജെയിംസ് മെഡിക്കൽ അക്കാദമിക്ക് സമീപം യുവതിയെ ഇതര സംസ്ഥാന തൊഴിലാളി ആക്രമിച്ചു. യുവതിയെ രക്ഷിക്കാനെത്തിയ നാട്ടുകാരനെയും ഇതര സംസ്ഥാന തൊഴിലാളി ആക്രമിച്ചു.
സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചേനത്ത്നാട് സ്വദേശി മേഘയെ (23) ആണ് പ്രതി വടി കൊണ്ട് ആക്രമിച്ചത്.
മേഘയെ രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരൻ രാജേന്ദ്രനെയും (54) പ്രതി മർദ്ദിച്ചു.