Kerala
അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി: മകൻ കസ്റ്റഡിയിൽ
ആലപ്പുഴ: തുറവൂരിൽ അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന് സംശയം. അമ്മയുടെ മൃതദേഹം താൻ കുഴിച്ചുമൂടി എന്ന മകന്റെ വെളിപ്പെടുത്തലാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. പള്ളിത്തോടുകാട് നികർത്ത് രാധ(75) യുടെ മൃതദേഹമാണ് രഹസ്യമായി മറവുചെയ്തത്. സംഭവത്തിൽ മകൻ ഗിരീഷ് പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ചെന്ന് ഗിരീഷ് പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം താൻ വീട്ടിലെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നത് കണ്ടുവെന്നും, കുഴിയെടുത്ത് താൻ തന്നെ കുഴിച്ചുമൂടിയെന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്. ശേഷം മൂന്ന് കല്ലുകൾ ആ ഭാഗത്ത് വെച്ചു