Crime

16കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു

Posted on

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ 16കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് പ്രതി വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് ദാരുണമായ സംഭവമുണ്ടായത്.

24കാരനായ അഭിഷേകാണ് പ്രതി. ആവലെപ്പംപട്ടി ഗ്രാമവാസിയായ ബി കൗശിക, മുത്തശ്ശി 65കാരിയായ മൈലാതല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ സഹോദരിയായ 17കാരി ഹരിതയ്ക്ക് കൈയ്ക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. ഹരിതയെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version