Kerala
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
അഞ്ചുമുക്ക് സ്വദേശി സുഗതൻ, ഭാര്യ ലത എന്നിവരെയാണ് ഇന്നലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുഗതൻ ജീവനൊടുക്കി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുടുംബപ്രശ്നങ്ങളാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്.