India
പ്രണയവിവാഹത്തിന് പിന്നാലെ പക; വരനെ കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി; ഭാര്യാപിതാവടക്കം അറസ്റ്റിൽ
മുംബൈ: പ്രണയിച്ച് വിവാഹം കഴിച്ചത് ഇഷ്ടപ്പെടാത്തത് മൂലം വരനെ പരസ്യമായി അപമാനിച്ച് പെൺകുട്ടിയുടെ കുടുംബം.
വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു.
നാസിക് ജില്ലയിലെ ഭുസാവലിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ചതിനാണ് വരനെ മർദിക്കുകയും അപമാനിക്കുകയും ചെയ്തത്. 15 അംഗ സംഘമാണ് ആക്രമിച്ചത്. ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും. മാർച്ച് 18നാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പ് ഭയന്ന് സ്വന്തം നിലയ്ക്കാണ് ഇവർ വിവാഹം കഴിച്ചത്.