Kerala

കടയ്ക്കലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Posted on

കൊല്ലം: കൊല്ലം കടയ്ക്കലിൽ വീടിനുളളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് ഉഷസിൽ സുഗതൻ ഭാര്യ ലത എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

വിദേശത്തായിരുന്ന സുഗതൻ മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കടയ്ക്കൽ പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version