Kerala

പണയ സ്വര്‍ണം തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു; ഭാര്യയേയും മകനെയും വെട്ടി യുവാവ്; പിടിയില്‍

Posted on

കൊല്ലം: ഭാര്യയേയും മകനേയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. ഏരൂര്‍ ആയിരനല്ലൂരിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആയിരനല്ലൂര്‍ കല്യാണി മുക്കിന് സമീപം നന്ദനത്തില്‍ നന്ദകുമാര്‍ ഭാര്യയേയും മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരിക്കേറ്റ സിമിയേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സിമിയുടേയും മകന്റേയും പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version