Crime
മദ്യലഹരിയിൽ ഭർത്താവ് വാക്കത്തി കൊണ്ട് വെട്ടി; യുവതിയുടെ തലയ്ക്ക് പരുക്കേറ്റു
മദ്യലഹരിയിൽ ഭർത്താവ് വാക്കത്തി കൊണ്ട് വെട്ടിയ സംഭവത്തിൽ യുവതിയുടെ തലയ്ക്ക് പരുക്കേറ്റു.
കോഴിക്കോട് താമരശ്ശേരി പുതുപ്പാടി പഞ്ചായത്ത് മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിനയ്ക്കാണ് വെട്ടേറ്റത്. മദ്യലഹരിയിലായിരുന്ന ഭർത്താവ് ബിജുവാണ് ആക്രമിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
ആഴത്തിൽ മുറിവേറ്റ ഷിജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.