Kerala

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ താക്കോൽ കൊണ്ട് കുത്തി, യുവാവ് അറസ്റ്റിൽ

Posted on

തിരുവല്ല: വാഹനത്തിൻറെ പിഴത്തുക കുറയ്ക്കണം എന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ എത്തി. ഓഫീസ് സമയം കഴിഞ്ഞതായി അറിയിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച സംഭവത്തിൽ ഏജന്റിനെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ആർ.ടി ഓഫിസിലെ ഏജന്റായ പട്ടൂർ പറമ്പിൽ വീട്ടിൽ 31 കാരനായ മാഹിൻ ആണ് പിടിയിലായത്.

തിരുവല്ല റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിലെ അസി. മോട്ടോർ ഇൻസ്പെക്ടർ ആർ. സന്ദീപിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. വാഹനത്തിൻറെ പിഴത്തുക കുറയ്ക്കണം എന്ന ആവശ്യപ്പെട്ട് ഓഫിസിൽ എത്തിയ മാഹിനോട് ഓഫിസ് സമയം കഴിഞ്ഞതായി മർദനമേറ്റ ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇതോടെ പ്രകോപിതനായ മാഹിൻ വനിതാ ജീവനക്കാർ ഉൾപ്പെടെ ഉള്ളവരെ അസഭ്യം പറഞ്ഞ ശേഷം കയ്യിൽ കരുതിയിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ച് സന്ദീപിനെ ആക്രമിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version